കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോഡി സര്‍ക്കാരിന്റെ സിദ്ധാന്തം; രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി

റാഫേല്‍ വിഷയത്തില്‍ മോഡി ലജ്ജയില്ലാതെ നുണ പറയുകയാണ്

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോഡി സര്‍ക്കാരിന്റെ സിദ്ധാന്തമെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

മോഡിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.റാഫേല്‍ വിഷയത്തില്‍ മോഡി ലജ്ജയില്ലാതെ നുണ പറയുകയാണ്. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു.

Exit mobile version