പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു

റാഞ്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. 1908 ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ സെക്ഷന്‍ 16 പ്രകാരമാണ് നിരോധനം. ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് നിരോധനം മാറ്റിയിരുന്നു.

കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അണികളില്‍ ഐഎസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. മാത്രവുമല്ല കേരളത്തില്‍നിന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് വളരെ സജീവമാണ്.

Exit mobile version