ഹൈദരാബാദില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസ്സുകാരന് അന്ത്യം

പോസ്റ്റിന്റെ ചുവട്ടിലുള്ള കുഴിയില്‍ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. പോസ്റ്റ് മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്

ഹൈദരാബാദ്: ഹൈദരാബാദില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെയാണ് ഷോക്കടിച്ചത്.

പോസ്റ്റിന്റെ ചുവട്ടിലുള്ള കുഴിയില്‍ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. പോസ്റ്റ് മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version