ഉദ്ഘാടന ചടങ്ങിനിടെ വനിതാ മന്ത്രിയെ കയറി പിടിച്ചു; കായികമന്ത്രിയുടെ ‘പ്രവൃത്തി’ ഒപ്പിയെടുത്ത് ക്യാമറാ കണ്ണുകള്‍, സംഭവം മോഡി പങ്കെടുത്ത ചടങ്ങില്‍! വെറും ആരോപണങ്ങള്‍ മാത്രമെന്ന് പറഞ്ഞ് തള്ളി ബിജെപി വക്താവും

വീഡിയോയും ചിത്രങ്ങളും ഉള്‍പ്പടെ പ്രത്യക്ഷപ്പെട്ടിട്ടും അവയെല്ലാം ആരോപണങ്ങള്‍ എന്നു പറഞ്ഞു തള്ളി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ്.

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രി കയറി പിടിച്ച് ത്രിപുര കായിക മന്ത്രി. ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്. ഇതോടെ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രി മനോജ് കാന്തി ദേബിന്റെ പ്രവൃത്തി. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. അപ്പോള്‍ തന്നെ വനിതാ മന്ത്രി കൈ തട്ടി മാറ്റുന്നുമുണ്ട്.

വീഡിയോയും ചിത്രങ്ങളും ഉള്‍പ്പടെ പ്രത്യക്ഷപ്പെട്ടിട്ടും അവയെല്ലാം ആരോപണങ്ങള്‍ എന്നു പറഞ്ഞു തള്ളി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നിട്ടും ആരോപണം എന്ന തലത്തില്‍ തള്ളി നീക്കുകയാണ് ബിജെപി. സംഭവത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്.

മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബിജെപി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വനിതാ മന്ത്രി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഇത് ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടുവന്ന അനാവശ്യവിവാദമാണെന്നും ബിജെപി വക്താവ് ന്യായീകരിക്കുന്നു.

Exit mobile version