ബംഗാളി മീന്‍കറിയോ കേരള മീന്‍കറിയോ നല്ലത്? വൈറലായി തസ്ലീമ നസ്രീന്റെ മീന്‍കറി ചലഞ്ച്

ബംഗാളി മീന്‍കറി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് കേരള മീന്‍കറി ഇഷ്ടപ്പെടുമോയെന്ന ചോദിച്ചു കൊണ്ടുള്ള പോസ്റ്റാണ് വൈറലായിരിക്കുന്നത്

പ്രമുഖ എഴുത്തുകാരിയായ തസ്ലിമ നസ്റിനാണ് തന്റെ ട്വിറ്റര്‍ പേജില്‍ മീന്‍കറി പ്രേമികള്‍ക്കായി തുറന്ന വേദിയൊരുക്കിയത്. കേരളത്തിലെയും ബംഗാളിലേയും മീന്‍കറികളെ തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടുള്ള തസ്ലിമയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

ബംഗാളി മീന്‍കറി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് കേരള മീന്‍കറി ഇഷ്ടപ്പെടുമോയെന്ന ചോദിച്ചു കൊണ്ടുള്ള പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കമ്മന്റുകളാണ് എത്തുന്നത്.

കേരളത്തില്‍ വെളിച്ചെണ്ണയും ,ബംഗാളില്‍ കടുകെണ്ണയും ആണ് ഉപയോഗിക്കുന്നത്. രണ്ടും രുചിയുള്ളതാണെന്നും, ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ച് രണ്ടും വ്യത്യസ്തമാകുന്നുവെന്നുമാണ് ഒരു പ്രതികരണം. മമതയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ ,ബംഗാളി മീന്‍കറി തനിക്ക് ഇഷ്ടമാണെന്ന് തുടങ്ങി രാഷ്ട്രീയ തലത്തിലുള്ള കമ്മന്റുകള്‍ വരെ എത്തുന്നുണ്ട്.

ബംഗാളിലെ മീന്‍കറിയാണ് നല്ലതെന്നും , കേരളത്തിലെ മീന്‍കറിയാണ് നല്ലെതെന്നും തുടങ്ങി ചൂടന്‍ സംവാദങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് ഇപ്പോള്‍.

Exit mobile version