പണച്ചാക്കുകളില്‍ നിന്നും കള്ളപ്പണക്കാരുടെ കൈയ്യില്‍ നിന്നും കിട്ടുന്ന ഫണ്ട് തങ്ങളുടെ ലക്ഷ്യത്തിന് കളങ്കം ചാര്‍ത്തും; പ്രവര്‍ത്തകര്‍ക്ക് നമോ ആപ്പ് ഉപയോഗിച്ച് പണം കണ്ടെത്താം; അമിത് ഷാ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കും തോറും ആവനാഴിയിലെ ഓരോ അമ്പും മൂര്‍ച്ച കൂട്ടേുകയാണ് ബിജെപി. അതേസമയം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേഷവുമായി എത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി ഫണ്ട് സമാഹരിക്കാനായി വന്‍ പണച്ചാക്കുകളെ ആശ്രയിക്കാതെ പ്രവര്‍ത്തകര്‍ തന്നെ പണം കണ്ടെത്തണമെന്നാണ് നിര്‍ദേശം. ഇതിനായി നമോ ആപ്പ് ഉപയാഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പണച്ചാക്കുകളില്‍ നിന്നും കള്ളപ്പണം കയ്യിലുള്ളവരില്‍ നിന്നും പാര്‍ട്ടി ഫണ്ട് സ്വീകരിച്ചാല്‍ അത് തങ്ങളുടെ ലക്ഷ്യത്തിന് കളങ്കം ചാര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞു. പുതിയ നിര്‍ദേശത്തിന്റെ ഭാഗമായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി ഫണ്ടിലേക്ക് ആയിരം രൂപ വീതം സംഭാവനയും നല്‍കി. ആപ്പ് വഴിയാണ് ഇരുരും സംഭവാവന നല്‍കിയത്. സ്വന്തം പണം കൊണ്ടാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന് ഓരോ പ്രവര്‍ത്തകനും അഭിമാനത്തോടെ പറയാന്‍ കഴിയണമെന്ന് അമിത് ഷാ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ 51-ാമത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Exit mobile version