ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി, തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിന്; ലൗഡ് സ്പീക്കര്‍ വിലക്കിനെതിരെ ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉത്തരവ് നടപ്പാക്കിയതെന്നാണ് ബിജെപി വാദിച്ചത്

ന്യൂഡല്‍ഹി: പരീക്ഷക്കാലമായ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വീടുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉത്തരവ് നടപ്പാക്കിയതെന്നാണ് ബിജെപി വാദിച്ചത്. പരിസ്ഥിതി നിയമങ്ങളുടെ നിബന്ധനകള്‍ക്ക് പുറത്താണ് ഈ ഉത്തരവെന്നും വാദിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെന്ന് അറിയിച്ചു.

നേരത്തെ വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപി നടത്താനിരുന്ന രഥ യാത്രയ്ക്ക് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.

Exit mobile version