സംസ്ഥാനം ഭരിക്കാനുള്ള കഴിവില്ലെന്ന സത്യം ബിജെപി തിരിച്ചറിയണം! മദ്യ ദുരന്ത വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ്. സര്‍ക്കാരിന്റെ മൗന സമ്മതത്തൊടെയാണ് അനധികൃത മദ്യം സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതെന്നും സംസ്ഥാനം ഭരിക്കാനുള്ള കഴിവില്ലെന്ന സത്യം ബിജെപി തിരിച്ചറിയണമെന്നും അഖിലേഷ് പറഞ്ഞു.

വിഷമദ്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അവരുടെ നേതാക്കള്‍ക്കും പങ്കുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും സര്‍ക്കാരിന്റെ മൗന സമ്മതത്തൊടെയാണ് അനധികൃത മദ്യം സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു. സംസ്ഥാനം ഭരിക്കാന്‍ ബിജെപിക്ക് കഴിവില്ലെന്നാണ് വിഷമദ്യം ദുരന്തം വ്യക്തമാക്കുന്നത്. ആ സത്യം ബിജെപി തിരിച്ചറിയണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ കുഷിനഗറിലും സഹരന്‍പൂരിലുമായി വിഷമദ്യ ദുരന്തം നടന്നത്. 56 പേരാണ് രണ്ടിടത്തുമായി മരിച്ചത്.

Exit mobile version