ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി ചെകിട്ടത്തടിച്ച് കര്‍ഷകര്‍; രോഷം ജനക്കൂട്ടം നോക്കിനില്‍ക്കെ, സൈബറിടത്ത് വൈറലായി വീഡിയോ

BJP MLA | Bignewslive

ലഖ്‌നൗ: ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി തല്ലുന്ന കര്‍ഷകന്റെ രോഷമാണ് ഇന്ന് സൈബറിടത്ത് വൈറലാകുന്നത്. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്, കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കര്‍ഷകര്‍ തടഞ്ഞതും നിവര്‍ത്തിയില്ലാതെ മടങ്ങിപ്പോന്നതും വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയും കര്‍ഷകന്റെ അടി വാങ്ങിയത് ചര്‍ച്ചയാകുന്നത്.

Exit mobile version