ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം ഏകദേശം എട്ട് മണിക്കൂറോളം രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇന്നും സിബിഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഏകദേശം എട്ട് മണിക്കൂറോളം രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ശാരദാ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തലവനായിരുന്നു രാജീവ് കുമാര്‍.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഉന്നതരെ സംരക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിനോട് കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version