കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയുടെ ചോദ്യം ചെയ്യല്‍ 8 മണിവരെ നീണ്ടു

രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8 മണി വരെ നീണ്ടു നിന്നു

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ ഇന്നലെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8 മണി വരെ നീണ്ടു നിന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇഡിക്ക് മുന്നില്‍ റോബര്‍ട്ട് വദ്ര ഹാജരാകുന്നത്. വിവാദ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണം.തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

Exit mobile version