‘ നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, നിങ്ങള്‍ പ്രവര്‍ത്തിച്ചതാണ് ശരി’ ; പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനവുമായി ഭര്‍ത്താവ് റോബര്‍ട്ട് വധ്ര

. നിങ്ങള്‍ പ്രവര്‍ത്തിച്ചതാണ് ശരി. ദുഃഖിച്ചിരിക്കുന്നവരിലേക്ക് എത്തുന്നത് ഒരിക്കലും കുറ്റമല്ല

ന്യൂഡല്‍ഹി: ‘നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വധ്ര. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് പ്രിയങ്കയെ അഭിനന്ദിച്ച് കൊണ്ട് റോബര്‍ട്ട് വധ്ര ട്വീറ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ധാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്ക കാല്‍നടയായെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് റോബര്‍ട്ട് വധ്ര പ്രിയങ്കയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.

‘വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ കൈയേറ്റം ചെയ്തു എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനായി. ഉദ്യോഗസ്ഥരിലൊരാള്‍ കഴുത്തില്‍ പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് പ്രിയങ്ക താഴെ വീണിരുന്നു. പക്ഷെ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. ഒരു പാര്‍ട്ടിപ്രവര്‍ത്തകന്റെ ടൂവീലറില്‍ കയറി മുന്‍ ഐപിഎസ് ഓഫീസറുടെ കുടുംബാംഗങ്ങളെ കണ്ടു’ അദ്ദേഹം ട്വീറ്റ് ചെയ്തു.

‘നിങ്ങളെ ആവശ്യമുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേര്‍ന്ന് അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാന്‍ തയ്യാറായ നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതാണ് ശരി. ദുഃഖിച്ചിരിക്കുന്നവരിലേക്ക് എത്തുന്നത് ഒരിക്കലും കുറ്റമല്ല” ട്വീറ്റില്‍ പറയുന്നു.

Exit mobile version