ശബരിമല; നിയമവും യഥാര്‍ത്ഥ വസ്തുതകളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും കോടതിയെ അറിയിച്ചില്ല; ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരെ ബോര്‍ഡ് ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരെ ബോര്‍ഡിലെ ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയില്‍. ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും, നിയമവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ല എന്ന് ജീവനക്കാരുടെ സംഘടന. ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് എഴുതി നല്‍കിയ വാദത്തിലാണ് ബോര്‍ഡിനെതിരെ ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനയായ ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രന്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ല. യുവതി പ്രവേശന വിധി ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഭരണഘടന വ്യവസ്ഥയ്ക്ക് എതിരാണ്. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും സംഘടന സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ, സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് അവകാശം ഇല്ല. ഇക്കാര്യം കണക്കില്‍ എടുക്കുന്നതില്‍ ഭരണഘടന ബെഞ്ച് പരാജയപെട്ടു. യുവതി പ്രവേശന വിധി പുനഃ പരിശോധിക്കണമെന്നും ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രന്റ് ആവശ്യപ്പെട്ടു.

Exit mobile version