കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സിദ്ധരാമയ്യയുടെ കത്ത്

നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല

ബംഗളൂരു: കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് പാര്‍ട്ടി നേതാവും നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ. കൂറുമാറ്റ നിരോധന നിയമപ്രകാരം രമേഷ് ജര്‍ക്കിഹോളി, ബി.നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് യാദവ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടിക്ക് കോണ്‍ഗ്രസ് ഒരുങ്ങിയത്. ഇവര്‍ നാല് പേരും എവിടെയാണ് ഉള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. ബിജെപിക്കൊപ്പം ഇവര്‍ ഉണ്ടെന്നാണ് സൂചന. നാല് പേരെ അയോഗ്യരാക്കിലായും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭീഷണിയുണ്ടാകില്ല.

Exit mobile version