മഴയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം; പലയിടത്തും ഗതാഗതം തടസപ്പെട്ടു

ആലിപ്പഴം പൊലിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിശൈത്യം നീങ്ങി തുടങ്ങുന്ന സമയത്ത് ഡല്‍ഹിയില്‍ അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മഴക്ക് പിന്നാലെ
ആലിപ്പഴം പൊഴിഞ്ഞത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

ആലിപ്പഴം പൊലിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. മിക്കപ്പോഴും മഞ്ഞില്‍ മൂടിക്കിടക്കുന്ന ഷിംലയും മണാലിയും അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ നിരത്തുകള്‍ക്ക് സമാനമായിരുന്നു ഇന്നലെ ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നിരത്തുകള്‍.

ആലിപ്പഴം പൊഴിഞ്ഞത് കാരണം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടറിന്റെ ചാര്‍ട്ടേഡ് വിമാനം അടക്കം ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന 38 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.

Exit mobile version