അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പിലാണ് തീരുമാനം

മുബൈ: ലോക്പാല്‍-ലോകായുക്ത നിയമങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ 30-ാം തീയതി തുടങ്ങിയ സത്യാഗ്രഹം
ഹസാരെ അവസാനിപ്പിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തിയുണ്ട്. ഫെബ്രുവരി 13 ന് ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചതെന്ന് അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി തടയുന്നതിനായി കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 30 നാണ് മഹാരാഷ്ട്രയിലെ റാലെഗാന്‍ സിദ്ധിയില്‍ ഹസാരെ ജന്‍ ആന്ദോളന്‍ എന്ന നിരാഹാര സമരം ആരംഭിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരിക്കുമെന്നു ഹസാരെ പറഞ്ഞിരുന്നു.പത്മഭൂഷണ്‍ രാഷ്ട്രപതിക്ക് തിരികെ നല്‍കാനും ഹസാരെ ഒരുങ്ങിയിരുന്നു.

Exit mobile version