ഈ ചിത്രം ഫോട്ടോഷോപ്പ്! സൂക്ഷിച്ചു നോക്കൂ, ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല! മറ്റേ കൈയും ഒരുപോലെയല്ല; അമിതാഭ് ബച്ചന്‍

പലരുടെയും മനസിനെ പിടിച്ചു കുലുക്കിയ ചിത്രം കൂടിയാണ് അത്.

ന്യൂഡല്‍ഹി: നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ നിങ്ങളുടെ കൈയ്യിലാണ് എന്ന ആശയം പങ്കുവെച്ചുകൊണ്ട് കുറച്ച് ദിവസങ്ങളായി മനസ്സിന്റെ ഉള്ളം ഉലച്ച് കുട്ടികളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പലരുടെയും മനസിനെ പിടിച്ചു കുലുക്കിയ ചിത്രം കൂടിയാണ് അത്.

എന്നാല്‍ ആ ചിത്രം ഫോട്ടാഷോപ്പാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഇതോടെ ചിത്രത്തിന്റെ സത്യസന്ധത തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ”ഏറെ ബഹുമാത്തോടെയും ക്ഷമ ചോദിച്ചുകൊണ്ടും ഞാന്‍ പറയട്ടെ, ഇത് ഫോട്ടോഷോപ്പ് ചെയ്ത് ചിത്രമാണെന്നാണ് എനിക്കു തോന്നുന്നത്.

ആ ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല. മറ്റേ കൈയും ഒരുപോലെയല്ല”, ബിഗ് ബി ട്വീറ്റ് ചെയ്തു. ബിഗ് ബിയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി. ചിത്രം യാഥാര്‍ത്ഥമാണെന്നും എഡിറ്റ് ചെയ്തതല്ലെന്നുമാണ് ഇവരുടെ വാദം.

Exit mobile version