ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ബംഗളുരു: ഹംപിയിലെ ചരിത്ര സ്മാരകമായ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ കല്‍ത്തൂണുകള്‍ തകര്‍ക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.

അതേസമയം, വീഡിയോ ഒരുവര്‍ഷത്തോളം പഴക്കമുള്ളതാണെന്നും ഇതിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സൈബര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബല്ലാരി ജില്ലാ പോലീസ് അറിയിച്ചു.

ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത പ്രദേശമായ ഹംപിയെ യുനസ്‌കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ ലോകത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാമതായി ഇടംനേടിയത് ഹംപിയായിരുന്നു.

Exit mobile version