സിബിഐ ഡയറക്ടറെ മാറ്റിയത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അതോടൊപ്പംകേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണിതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കും.

Exit mobile version