ബിഷപ്പിന്റെ സഹായിക്കെതിരെ ലൈംഗീകാതിക്രമ കേസില്‍ പരാതി പറഞ്ഞു, പിന്നാലെ ഒത്തു തീര്‍പ്പിനായി വിളിച്ചു വരുത്തി; ശേഷം ബിഷപ്പ് യുവതിയെ പീഡിപ്പിച്ചു! ഭീഷണി ഭയന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ബംഗളൂരു: ദളിത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബിഷപ്പിനെതിരെ കേസ്. ബംഗളൂരുവിലെ ഹാലുസൂറിലെ ഹോലി ട്രിനിറ്റി ചര്‍ച്ച് (സിഎസ്‌ഐ) ബിഷപ്പ് പികെ സാമുവലാണ് പീഡന കേസില്‍ കുടുങ്ങിയിരിക്കുന്നത്. ബിഷപ്പിന്റെ സഹായിക്കെതിരെ യുവതി നല്‍കിയ ലൈംഗീകാതിക്രമ കേസില്‍ പരാതി നല്‍കിയിരുന്നു. അത് ഒത്തു തീര്‍പ്പാക്കാന്‍ വിളിച്ച ശേഷം ബിഷപ്പ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

സംഭവ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമെന്ന് ബിഷപ്പ് പറയുന്നു. തനിക്കെതിരെ പരാതി നല്‍കിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിന്റെ സഹായി വിനോദ് ദാസനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തനിക്കെതിരായ എഫ്ഐആറില്‍ പറയുന്നതുപോലെ വിനോദ് പുരോഹിതനല്ല. പള്ളിയില്‍ പുരോഹിതന്‍ ഉണ്ടെന്നും എന്നാല്‍ പേരിതല്ലെന്നും ബിഷപ്പ് പറഞ്ഞു.

ഒരു പുരോഹിതന്‍ എന്ന പേരില്‍ വിനോദ് ദാസന്റെ പേര് എഫ്ഐആറില്‍ ചേര്‍ത്തത് എന്തിനാണെന്ന് അറിയില്ല. മാത്രമല്ല ഇതൊരു കെട്ടിച്ചമച്ച കഥയാണ് എന്നും ബിഷപ്പ് പറയുന്നു. 2013 ലാണ് കൊത്തന്നൂര്‍ പോലീസില്‍ വിനോദ് ദാസിനെതിരെ യുവതി പരാതി നല്‍കുന്നത്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെയും ഭര്‍ത്താവിനെയും ബിഷപ്പ് വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 21 ന് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ എത്തിയ യുവതിക്ക് വിനോദിനെതിരെയുള്ള കേസ് പിന്‍വലിച്ചാല്‍ 1 കോടി രൂപയും സഭയില്‍ ജോലിയും നല്‍കാമെന്ന് ബിഷപ്പ് വാഗ്ദാനം ചെയ്തു. വിസമ്മതിച്ച യുവതിയെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ജനുവരി 31 ന് യുവതിയുടെ അമ്മയെ ചികിത്സിച്ചിരുന്ന സിഎസ്ഐ ആശുപത്രിയില്‍ സാമുവല്‍ എത്തുകയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂട്ടാക്കാതിരുന്ന യുവതിയും സാമുവലും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ യുവതി വിഷം കുടിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ബിഷപ്പിനെതിരെ സ്ത്രീ പീഡനത്തിനും വധശ്രമത്തിനും കേസെടുത്തതായി ഹലസൂരു ഡിസിപി ഹര്‍ഷ അറിയിച്ചു.

Exit mobile version