ഹംപിയിലെ കല്‍ത്തൂണ് തകര്‍ത്ത് യുവാക്കള്‍; ചരിത്രസ്മാരകം തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു

ബംഗളൂരു: ഹംപിയിലെ പ്രശസ്തമായ കല്‍ത്തൂണുകള്‍ നശിപ്പിച്ച യുവാക്കള്‍ക്കെതിരെ സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തം. വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി അവശേഷിപ്പാണ് യുവാക്കള്‍ തകര്‍ത്തത്. കല്‍തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. ഇതിന്റെ സവിശേഷത ഏറെ പ്രശസ്തമായതിനാല്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. 2019 സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഹംപിക്ക് ലഭിച്ചത്.

Exit mobile version