സാമ്പത്തിക തട്ടിപ്പ് കേസ്; റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം

ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്.

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16 വരെയാണ് ജാമ്യം. ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്.

ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

കേസില്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിനോട് സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version