നിരന്തരം വാട്‌സ്ആപ്പിലൂടെ ശല്യം ചെയ്തു.. കാര്‍പെന്റര്‍ തൊഴിലാളിയെ ടെകി യുവതിയും കൂട്ടുകാരും തട്ടികൊണ്ടു പോയി പഞ്ഞിക്കിട്ടു

ബംഗളൂരു: കാര്‍പെന്റര്‍ തൊഴിലാളിയുടെ നിരന്തര ശല്യം സഹിക്കാനാകാതെ ടെക്കി യുവതിയും കൂട്ടുകാരും അയാളെ തട്ടിക്കൊണ്ടുപോയി കൈകാര്യം ചെയ്തു. യുവതിയെ വാട്സാപ്പിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നു സായ്കുമാര്‍ എന്ന യുവാവ്.. പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ശല്യം തുടര്‍ന്നപ്പോഴായിരുന്നു തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചത്. അതേസമയം സംഭവത്തില്‍ തട്ടിക്കൊണ്ടു പോവല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി യുവതിയ്ക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ടെകി യുവതിയുടെ കൂട്ടുകാരി പുതുതായി നിര്‍മിക്കുന്ന വീട് കാണാന്‍ എത്തിയപ്പോഴാണ് ആശാരിയായ സായ്കുമാര്‍ യുവതിയുടെ ഫോണ്‍നമ്പര്‍ സ്വന്തമാക്കിയത്. ശേഷം വാട്സാപ്പിലൂടെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്കു യുവാവിനെ വിളിച്ചു വരുത്തുകയും സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. യുവതികളുടെ സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ കാര്യമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version