രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണ്! നരേന്ദ്ര മോഡി

മുമ്പുണ്ടായിരുന്ന കര്‍ഷകപദ്ധതികളില്‍ പരമാവധി 2-3 കോടി വരെയുള്ള കര്‍ഷകര്‍ക്കേ ഗുണം കിട്ടുമായിരുന്നുള്ളൂ.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസ്സുകാര്‍ വരെ, നിര്‍മ്മാണമേഖല മുതല്‍ ചെറുകിടവ്യവസായം വരെ, എല്ലാവരെയും ഈ ഇടക്കാല ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്.” മോഡി പറയുന്നു. മധ്യവര്‍ഗം നല്‍കിയ നികുതിവരുമാനം കൊണ്ടാണ് ഈ രാജ്യം വികസിച്ചത്. രാജ്യത്തെ മധ്യവര്‍ഗത്തോട് സര്‍ക്കാര്‍ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കിയത് – പ്രധാനമന്ത്രി വ്യക്തമാക്കി.

മുമ്പുണ്ടായിരുന്ന കര്‍ഷകപദ്ധതികളില്‍ പരമാവധി 2-3 കോടി വരെയുള്ള കര്‍ഷകര്‍ക്കേ ഗുണം കിട്ടുമായിരുന്നുള്ളൂ. ഇപ്പോള്‍ 12 കോടി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം കിട്ടുന്നു. ഇത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version