അഭിനയ രംഗത്ത് ശോഭിക്കാന്‍ കഴിഞ്ഞില്ല; യുവതാരം ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെയാണ് രാഹുലിനെ മുംബൈ ഓഷിവാറയിലെ വസതിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

മുംബൈ: ഹിന്ദി സീരിയല്‍ താരം രാഹുല്‍ ദീക്ഷിതി (28)നെ മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഭിനയ രംഗത്ത് വിചാരിച്ചത് പോലെ ശോഭിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് രാഹുല്‍ ജീവനൊടുക്കിയെന്നാണ് കരുതപ്പെടുന്നത്. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ മോഡലിംഗ് രംഗത്തു നിന്നാണ് ടെലിവിഷന്‍ മേഖലയില്‍ എത്തിയത്. സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും താരത്തിന് അഭിനയരംഗത്ത് കാര്യമായ ബ്രേക്ക് ഒന്നും ലഭിച്ചിരുന്നില്ല.

ഇന്ന് രാവിലെയാണ് രാഹുലിനെ മുംബൈ ഓഷിവാറയിലെ വസതിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയും സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി ആഘോഷങ്ങളില്‍ പങ്കെടുത്ത വിവരം ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരുന്നു. രാഹുലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് പറയുന്നതെങ്കിലും ഇതുവരെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version