കേന്ദ്രസര്‍വ്വകക്ഷി യോഗം ഇന്ന് ആരംഭിക്കും; കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചേക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനമാണ്് നാളെ ബജറ്റ് സമ്മേളനം

ന്യൂബഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. ഇത്തവണത്തെ സര്‍വ്വകക്ഷി യോഗത്തില്‍ കാര്‍ഷക പാക്കേജിനാണ് പ്രാധാന്യം കൊടുക്കുന്നത്.

കര്‍ഷകര്‍ക്കു നേരിട്ടു സഹായധനം വിതരണം ചെയ്യുക, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു പലിശ ഒഴിവാക്കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് പ്രീമിയം ഒഴിവാക്കുകയോ ഒരു രൂപ മാത്രം ഇടാക്കുകയോ ചെയ്യുക, മിനിമം താങ്ങുവില കര്‍ഷകനു നേരിട്ടു പണമായി നല്‍കുക എന്നി നിര്‍ദ്ദേശങ്ങളാകും യോഗത്തില്‍ മുന്നോട്ട് വെയ്ക്കുക.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനമാണ്് നാളെ ബജറ്റ് സമ്മേളനം. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് പിയൂഷ് ഗോയല്‍ അവതരിപ്പിയ്ക്കുക.

 

Exit mobile version