വിമാന യാത്ര ഒത്തിരി ഇഷ്ടമായി, അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, എംപിയാകും! എംഎല്‍എ അനന്ദ് സിംഗ്

ഫെബ്രുവരി മൂന്നിന് രാഹുല്‍ ഗാന്ധി പാറ്റ്നയില്‍ നടത്തുന്ന ജന്‍ ആകാക്ഷ റാലിക്ക് പിന്തുണയുമായി ഞായറാഴ്ച അനന്ദ് സിംഗ് റോഡ് ഷോ നടത്തിയിരുന്നു.

പാറ്റ്ന: വിമാന യാത്രയില്‍ ഒത്തിരി ഇഷ്ടമായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎല്‍എ അനന്ദ് സിംഗ്. ബിഹാര്‍ പാറ്റ്നയിലെ മോകമയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് അനന്ദ് സിംഗ്. വിമാനത്തില്‍ യാത്ര ചെയ്യാന്‍ മാത്രം എംപി ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അനന്ദ് സിംഗ്. ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് താരം. മുന്‍ഗാറില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അനന്ദ് പറഞ്ഞു.

എംപിയായാല്‍ ഡല്‍ഹിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും വിമാന യാത്ര ഒത്തിരി ഇഷ്ടമാണെന്നും അനന്ദ് സിംഗ് പറയുന്നു. മുന്‍ഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് എംഎല്‍എ പറയുന്നത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമാണെന്നും അനന്ദ് പറയുന്നു.

ഫെബ്രുവരി മൂന്നിന് രാഹുല്‍ ഗാന്ധി പാറ്റ്നയില്‍ നടത്തുന്ന ജന്‍ ആകാക്ഷ റാലിക്ക് പിന്തുണയുമായി ഞായറാഴ്ച അനന്ദ് സിംഗ് റോഡ് ഷോ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച എംഎല്‍എ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാണെന്നും പറഞ്ഞിരുന്നു. ജനതാതല്‍ പാര്‍ട്ടിയിലെ മുന്‍ പ്രവര്‍ത്തകനാണ് അനന്ദ് സിംഗ്. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ ഇയാള്‍ മോകമയിലെ ഡോണ്‍ ആയാണ് അറിയപ്പെടുന്നത്.

Exit mobile version