ഗാസിയാബാദിലെ പോലീസ് ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ പിടിയില്‍; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും

റിപ്പബ്ലിക്ക് ദിനത്തില്‍ ഗാസിയാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ താന്‍ പല സ്ഥലങ്ങളിലായി ബോംബുകള്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന്

ഗാസിയാബാദ്: ഗാസിയാബാദിലെ പോലീസ് ഉദ്യോഗസ്ഥരെ രണ്ട് മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ ബാലനെ പോലീസ് പിടിക്കൂടി. കഴിഞ്ഞ ജനുവരി 24ന് വൈകീട്ടാണ് ഗാസിയാബാദ് പോലീസ് ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഒരു സന്ദേശം ലഭിച്ചത്.

റിപ്പബ്ലിക്ക് ദിനത്തില്‍ ഗാസിയാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ താന്‍ പല സ്ഥലങ്ങളിലായി ബോംബുകള്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന്. എന്നാല്‍ അത് പോലീസ് ഗൗരവത്തില്‍ എടുത്തിരുന്നില്ല് അതെസമയം അടുത്ത ദിവസം രാവിലെയും ഇതെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത അന്വേഷണമാരംഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍

ഗാസിയബാദിലെ കവി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും വൈഫൈയുമായി ബന്ധിപ്പിച്ച ഒരു ലാപ്ടോപ്പ് കണ്ടെടുത്തു തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗാസിയാബാദ് പോലീസിനെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരനെ പിടികൂടി. പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി.

പോലീസിനെ വഴി തെറ്റിക്കാനായി കുടുംബസുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പോലീസിനെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ സന്ദേശം അയക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിീട്ടുണ്ട്. എന്നാല്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യര്‍ഥനയെ മാനിച്ച് കുട്ടിയെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഷ്‌ളോക് കുമാര്‍ പറഞ്ഞു.

 

Exit mobile version