ആന്ധ്രാപ്രദേശില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; മൂന്ന് കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍

അന്‍പത് കുട്ടികളുമായി പോയ സ്‌കൂള്‍ ബസാണ് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞത്

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൃഷ്ണവേണി ടാലന്റ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

അന്‍പത് കുട്ടികളുമായി പോയ സ്‌കൂള്‍ ബസാണ് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

Exit mobile version