റിപ്പബ്ലിക് ദിനത്തില്‍ സിയാച്ചിനിലെ സൈനികര്‍ക്ക് സര്‍പ്രൈസുമായി ‘ഡോമിനോസ്’; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ നില്‍ക്കുന്ന സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്

സിയാച്ചിനില്‍: സിയാച്ചിനിലെ കൊടും തണുപ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് കിടിലനൊരു സര്‍പ്രൈസ് സമ്മാനവുമായി ഡോമിനോസ് പിസ. നല്ല ചൂടന്‍ പിസയാണ് കമ്പനി റിപ്പബ്ലിക് ദിനത്തില്‍ സൈനികര്‍ക്കായി നല്‍കിയത്.

‘നമ്മുടെ രാജ്യത്തിന് വേണ്ടി കൊടുംതണുപ്പ് സഹിച്ച് അശ്രാന്തപരിശ്രമം നടത്തുന്ന, അതിര്‍ത്തി കാക്കുന്ന ധീരജവാന്‍മാര്‍ക്ക് ഞങ്ങളുടെ നന്ദിയുടെ പ്രതീകമാണിത്’ പിസ ബോക്‌സുമായി നില്‍ക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് കൊണ്ട് ഡോമിനോസ് പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ നില്‍ക്കുന്ന സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്. ശീതകാലത്ത് ഇവിടുത്തെ താപനില മൈനസ് 60 ഡിഗ്രി വരെയാവാറുണ്ട്.

അതേ സമയം ഡോമിനോസിന്റെ ഈ സ്‌നേഹസമ്മാനത്തെ അഭിനന്ദിക്കാന്‍ സോഷ്യല്‍ മീഡിയയും മറന്നില്ല. പിസ എത്തിച്ച് നല്‍കിയതിന് കമ്പനിക്ക് നിരവധിപ്പേരാണ് ട്വിറ്ററില്‍ സ്‌നേഹം അറിയിച്ചത്.

Exit mobile version