ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌ന ; ഡാനിഷ് അലി

കൂടാതെ ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു

ബംഗളൂരു: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയതിതിനെ വിമര്‍ശിച്ച് ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി. ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌നയെന്ന് ഡാനിഷ് അലി പറഞ്ഞു.

കൂടാതെ ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ലിംഗായത് ആചാര്യന്‍ ശിവകുമാരസ്വാമിക്ക് ഭാരത് രത്‌ന നല്‍കാതിരുന്ന ബിജെപിക്ക് കര്‍ണാടക തിരിച്ചടി നല്‍കുമെന്നും ഡാനിഷ് അലി കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് ഇവിടെ എത്തി. രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്പ്പിക്കാനായി’ എന്നായിരുന്നു ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ച് പ്രണിബ് മുഖര്‍ജി അന്ന് സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.

Exit mobile version