സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ബെഹ്‌റയും പരിഗണനയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ വ്യാഴാഴ്ച ചേര്‍ന്ന നിയമനകമ്മിറ്റി ചര്‍ച്ച 79 പേരുകളാണ് പരിഗണനയില്‍ എടുത്തത്

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിയമനകമ്മിറ്റിയുടെ പരിഗണനയില്‍. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെ പേരുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ വ്യാഴാഴ്ച ചേര്‍ന്ന നിയമനകമ്മിറ്റി ചര്‍ച്ച 79 പേരുകളാണ് പരിഗണനയില്‍ എടുത്തത്.

സിബിഐ ഡയറക്ടര്‍ നിയമനകാര്യത്തില്‍ നിയമനകമ്മിറ്റിയില്‍ ധാരണയായിരുന്നില്ല. പരിഗണിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ നിയമനകാര്യത്തില്‍ തീരുമാനമുണ്ടായില്ല എന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെയും കൂടി ഉള്‍പ്പെട്ട കമ്മിറ്റി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.

Exit mobile version