സിബിഐ ഡയറക്ടര്‍ നിയമനത്തില്‍ തീരുമാനമായില്ല; സെലക്ഷന്‍ കമ്മിറ്റി നാളെ വീണ്ടും യോഗം ചേരും

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സെലക്ഷന്‍ കമ്മിറ്റി നാളെ വീണ്ടും യോഗം ചേരും.

അതെസമയം നിലവിലെ പട്ടിക വീണ്ടും ചുരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ചുരുക്കിയ പട്ടിക അടുത്ത യോഗത്തില്‍ അവതരിപ്പിക്കും. 12പേരുടെ ചുരുക്കപ്പട്ടികയാണ് യോഗത്തില്‍ പരിഗണിച്ചത്. 1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് 12 പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, സിഐഎസ്എഫ് ഡിജി രാജേശ് രഞ്ജന്‍, ബിഎസ്എഫ് ഡയറക്ടര്‍ രജനികാന്ത് മിശ്ര, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈസി മോദി എന്നിവരാണ് പരിഗണനയിലുള്ള പ്രമുഖര്‍.
സിനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

Exit mobile version