ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍ കണ്ടെത്തി

ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎന്‍ജിസി സെന്ററില്‍ നിന്ന് നഷ്ടപ്പെട്ട 'സീഷിയം 137' ഐസോടോപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് നഷ്ടപ്പെട്ട ആണവ വികിരണ ഐസോടോപ്പ് ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎന്‍ജിസി സെന്ററില്‍ നിന്ന് നഷ്ടപ്പെട്ട ‘സീഷിയം 137’ ഐസോടോപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഐസോടോപ്പ് പുറത്തുപോയതെങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആണവ റിയാക്ടറുകളിലെ ആണുസംയോജനത്തിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മൂലകമാണ് സീഷിയം 137.

അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യുന്ന ആണവ വികരണ മൂലകം പുറത്തുപോയത് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ ഉണ്ടായിരുന്ന മൂലകത്തില്‍ നിന്ന് വികിരണ ഭീഷണി ഇല്ലെന്ന് ഒഎന്‍ജിസി വ്യക്തമാക്കി.

Exit mobile version