സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; നാഗേശ്വര റാവുവിന്റെ നിയമനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രി പിന്മാറി. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് കോമണ്‍ കോസാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് സിക്രി ആവശ്യപ്പെട്ടു. അലോക് വര്‍മ്മയെ മാറ്റിയ സമിതി യോഗത്തില്‍ ജസ്റ്റിസ് സിക്രി ഉള്‍പ്പെട്ടിരുന്നു. ഇതിനാലാണ് പിന്മാറ്റം എന്നാണ് മനസ്സിലാകുന്നത്. നേരത്തെ ഇതേ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസും പിന്മാറിയിരുന്നു. കോമണ്‍ കൊസിന്റെ ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Exit mobile version