പ്രിയങ്കയില്‍ ജനങ്ങള്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ! പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യും; ശിവസേന

മുംബൈ: സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രിയങ്കാ ഗാന്ധിയെ പുകഴ്ത്തി ശിവസേന.
പ്രിയങ്കാ ഗാന്ധിയില്‍ ജനങ്ങള്‍ കാണുന്നത് ഇന്ദിരയെ ആണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു.

മികച്ച വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്നു പറഞ്ഞ കയാന്ദെ ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെത്തന്നെ കാണും. അവര്‍ സജീവ രാഷ്ട്രീയ രംഗത്തെത്തിയതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.

Exit mobile version