വെട്ടിലായി ബിജെപി..! തെലങ്കാന ബിജെപി അധ്യക്ഷന്റെ ഫാംഹൗസില്‍ 11 സഹായികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്; വീണ്ടും ഹാക്കറുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഹാക്കറുടെ വെളിപ്പെടുത്തല്‍. 2014 മെയ് 12ന് തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാംഹൗസില്‍ വച്ച് 11 സഹായികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വെളിപ്പടെുത്തല്‍. ഇതേക്കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് രാഷ്ട്രീയ തലത്തില്‍ വലിയ ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു. 2 പ്രധാനപ്പെട്ട കൊലപാതകങ്ങളിലേക്ക് വിരചൂണ്ടുന്നതായിരുന്നു ഹാക്കറുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാക്കര്‍ക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.

മാത്രമല്ല ഹൈക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കണമെന്ന് മുണ്ടെയുടെ അനന്തിരവന്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version