ചിപ്പ് എടിഎം കാര്‍ഡുകള്‍ മെഷീനുള്ളിലേക്ക് പോകും; ട്രാന്‍സാക്ഷന് ശേഷമേ കാര്‍ഡ് തിരിച്ചുകിട്ടൂ

ന്യൂഡല്‍ഹി: മാഗ്‌നറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകള്‍ക്ക് പകരം ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം, ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. എടിഎം കാര്‍ഡുകള്‍ മെഷീനില്‍ ഇന്‍സേര്‍ട്ട് ചെയ്താല്‍ ഇനി മുതല്‍ പണം ലഭിക്കുന്നതു വരെ അല്ലെങ്കില്‍ ട്രാന്‍സാക്ഷന്‍ അവസാനിക്കുന്നത് വരെ കാര്‍ഡ് അതില്‍ തങ്ങി നില്‍ക്കും. ചിപ്പ് റീഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് കാര്‍ഡ് മെഷീനില്‍ തന്നെ തങ്ങി നില്‍ക്കുന്നത്.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കാര്‍ഡ് മെഷീനില്‍ കുടുങ്ങി എന്ന് തെറ്റിദ്ധരിച്ച് അത് വലിച്ചെടുക്കുകയോ, ബാങ്കില്‍ പരാതിപ്പെടുകയാ ചെയ്യരുത്. ട്രാന്‍സാക്ഷന്‍ അവസാനിച്ചാല്‍ മെഷീന്‍ തന്നെ കാര്‍ഡ് തിരികെ നല്‍കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ മിക്ക എടിഎം കൗണ്ടറുകളിലും എഴുതി വച്ചിട്ടുമുണ്ട്.

Exit mobile version