കാര്‍ മെക്കാനിക്കിനെതിരെ വധഭീഷണി മുഴക്കി; ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ കേസ്

ആദിത്യ പഞ്ചോളിയുടെ ആഡംബര കാര്‍ നന്നാക്കിയ ഇനത്തില്‍ 2.82 ലക്ഷം രൂപയുടെ ബില്‍ നല്‍കിയിരുന്നു

മുംബൈ: കാര്‍ മെക്കാനിക്കിനെതിരെ വധഭീഷണി മുഴക്കിയതിന് ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ പോലീസ് കേസെടുത്തു. താരത്തിന്റെ കാര്‍ സര്‍വ്വീസ് ചെയ്തതിന്റെ ബില്‍ തുകയെ സംബന്ധിച്ച് നടന്ന തര്‍ക്കമാണ് ഒടുവില്‍ വധഭീഷണിയില്‍ കലാശിച്ചത്.

ആദിത്യ പഞ്ചോളിയുടെ ആഡംബര കാര്‍ നന്നാക്കിയ ഇനത്തില്‍ 2.82 ലക്ഷം രൂപയുടെ ബില്‍ നല്‍കിയിരുന്നു. എന്നാല്‍ താരം ഈ തുക അടയ്ക്കാന്‍ തയ്യാറായില്ല. വീണ്ടും തുക ആവശ്യപ്പെട്ട് മെക്കാനിക്ക് ഫോണ്‍ ചെയ്തപ്പോളാണ് താരം ഇയാളെ അസഭ്യം പറയുകയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ വെര്‍സോവ പോലീസ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version