തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; വിവിധ കര്‍ഷിക സബ്സിഡികള്‍ ഒരുമിപ്പിച്ച് പണമായി കര്‍ഷകര്‍ക്ക് നല്‍കും

ന്യൂഡല്‍ഹി: വിവിധ കാര്‍ഷിക സബ്സിഡികള്‍ ഒരുമിപ്പിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക പ്രക്ഷോഭങ്ങള്‍ മുതലെടുത്ത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിന്റെ പുതിയ നീക്കം.

700,00 കോടി രൂപയാണ് ഇതിനായി മാറ്റിവയക്കുന്നത്. സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പദ്ധതി പ്രഖ്യാപനമുണ്ടാകും. ലോക്സഭ ഇലക്ഷന്‍ അടുത്തിരിക്കെ രാജ്യത്തെ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷക പ്രക്ഷോഭങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടമാക്കിയത് എന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ പദ്ധതിയുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version