കാലം മാറി പിന്നെ കാലാവസ്ഥയും, എന്തുകൊണ്ട് സര്‍ക്കാര്‍ മാറിക്കൂടാ; മമതാ ബാനര്‍ജി

പുതിയ ഇന്ത്യ നിര്‍മ്മിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്. നമ്മള്‍ ഒരിക്കലും കടക്കാത്ത ലക്ഷ്മണ രേഖയുണ്ട് രാഷ്ട്രീയത്തില്‍.

കൊല്‍ക്കത്ത: മോഡി സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. യുണൈറ്റഡ് ഇന്ത്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മരുന്നുകളുടെ കാലാവധി കഴിയും പോലെ മോഡിയുടെ കാലാവദിയും കഴിഞ്ഞിരിക്കുകയാണ്. പുതിയ ഇന്ത്യ നിര്‍മ്മിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്. നമ്മള്‍ ഒരിക്കലും കടക്കാത്ത ലക്ഷ്മണ രേഖയുണ്ട് രാഷ്ട്രീയത്തില്‍.

പ്രധാനമന്ത്രി എല്ലാവരേയും വേട്ടയാടുകയാണ്. പിന്നെ എന്തുകൊണ്ട് നമുക്ക് അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്തുകൂടാ? കാലം മാറി. കാലാവസ്ഥയും. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ മാറിക്കൂടായെന്നും മമത ചോദിക്കുന്നു.

ബിജെപിയ്ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്. അഴിമതിക്കാരായ നേതാക്കളുടെ റാലിയെന്നാണ് ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ ഇതിനെ വിശേഷിപ്പിച്ചത്. കാപട്യത്തിന്റെ പ്രദര്‍ശനത്തിന് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version