ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക.

തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായി നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനനിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാല്‍ മെയ്മാസത്തിനുള്ളില്‍ അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തീരുമാനമുണ്ടാകു.

Exit mobile version