‘അവര്‍ക്കും ശാന്തരായി അന്ത്യനിദ്ര കൊള്ളണം’ ഭോപ്പാലില്‍ പശുക്കള്‍ക്ക് ശ്മശാനവും ഒരുങ്ങുന്നു! രാജ്യത്ത് ഇത് ആദ്യം

ലഞ്ഞ് തിരഞ്ഞു നടക്കുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്റെ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പശുക്കള്‍ക്ക് ശ്മശാനവും ഒരുങ്ങുന്നു. ഭോപ്പാലിലാണ് പശുക്കള്‍ക്ക് ശ്മശാനം ഒരുക്കുന്നത്. നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മ്മ അറിയിച്ചു. പശുക്കള്‍ക്ക് ശാന്തരായി അന്ത്യനിദ്ര കൊള്ളണം എന്ന ആശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനായി പറ്റിയ സ്ഥലം അന്വേഷിക്കുകയാണ് അധികൃതര്‍.

അതേസമയം തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ശല്യം സൃഷ്ടിക്കുന്ന പശുക്കളെ ഉടന്‍ തുരത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി ലഖന്‍ സിംഗ് നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ പശുക്കളെ ഒഴിവാക്കുന്നത് സഹാനുഭൂതിയോടെയായിരിക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. അലഞ്ഞ് തിരഞ്ഞു നടക്കുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്റെ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവു പശുക്കള്‍ക്കായി ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും താത്കാലിക ഗോശാലകള്‍ സ്ഥാപിക്കാനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഒന്ന് തെരുവു പശുക്കളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നതായിരുന്നു.

Exit mobile version