ആയുധധാരികളായ ഒരു സംഘം എസി കോച്ചുകളില്‍ അതിക്രമിച്ചു കയറി; യാത്രികരുടെ കഴുത്തില്‍ കത്തി വെച്ച് കൊള്ളയടിച്ചു! സംഭവം തുരന്തോ എക്‌സ്പ്രസില്‍

പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം അപഹരിച്ചത്.

ന്യൂഡല്‍ഹി: ആയുധധാരികളായ ഒരു സംഘം ആളുകള്‍ എസി കോച്ചുകളില്‍ അതിക്രമിച്ച് കയറി യാത്രികരെ കൊള്ളയടിച്ചു. ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസിലാണ് സംഭവം. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്.

പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം അപഹരിച്ചത്. പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം കത്തികളുമുണ്ടായിരുന്നു. യാത്രികരുടെ കഴുത്തില്‍ കത്തിവെച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു കൊള്ള.

യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. 10മുതല്‍ 15 മിനിട്ടു വരെ കൊള്ളക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരന്‍ പറയുന്നു.

Exit mobile version