അമിത് ഷായ്ക്ക് പന്നി പനി; എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നി പനി. പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെയാണ് പനി ബാധിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്ഥതയും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം.

എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി രാജ്‌നാഥ് സിംഗ് വേഗത്തില്‍ സുഖപ്പെടാന്‍ ആശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

Exit mobile version