സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം ജനുവരി 24ന് ചേരും

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ പാനല്‍ യോഗം ജനുവരി 24ന് ചേരും. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ് ഉള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. സുപ്രിംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്.

Exit mobile version