‘സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ സൈനിക ആക്രമണം, ഡാമോ തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും’ ; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാന്‍. ഡാമോ തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഇന്ത്യ അഞ്ചിലധികം നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം. ഇതിലെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നതാണ്. അതിന് ശേഷമാണ് പാകിസ്ഥാന്‍ പല തരത്തിലുള്ള ഭീഷണി.

Exit mobile version