പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം ജനങ്ങള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക; നവാസുദ്ദീന്‍ സിദ്ധിഖി

മുംബൈ നഗരത്തില്‍ പലതരത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും, മരങ്ങള്‍ നട്ട് പിടിപ്പിക്കുക മാത്രമാണ് ഇത് പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും താരം വ്യക്തമാക്കി.

മുംബൈ: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളോട് മരങ്ങള്‍ നട്ട് പിടിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി. മുംബൈ നഗരത്തില്‍
പലതരത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും, മരങ്ങള്‍ നട്ട് പിടിപ്പിക്കുക മാത്രമാണ് ഇത് പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും താരം വ്യക്തമാക്കി.

നഗരത്തില്‍ ചെടികള്‍ വച്ച് പിടിപ്പിക്കുന്നതിനായി റേഡിയോ സിറ്റിയുടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതാണ് താരം. റേഡിയോ സിറ്റിയുടെ ‘ഹര ഹേ തോ ബാരാ ഹേ’ എന്ന് പദ്ധതിയുമായി ചേര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലായി ചെടികള്‍ വച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ താരം ലക്ഷ്യമിടുന്നത്.

നമ്മുടെ പരിസരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി ചെയ്യേണ്ടത്. ഇത് പൗരന്മാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പദ്ധതി. ചെടികള്‍ നട്ടുപിടിപ്പിക്കാനും മാലിന്യ വിമുക്ത നഗരത്തിനുമായി ഒരോ വ്യക്തിയും മുന്നോട്ട് വരണമെന്നും സിദ്ധിഖി കൂട്ടിച്ചേര്‍ത്തു.

Exit mobile version