ഗുജറാത്തില്‍ സാമ്പത്തിക സംവരണം തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കും; മുഖ്യമന്ത്രി വിജയ് രൂപാണി

'ചരിത്രപരവും വിപ്ലവകരവുമായ' ഈ നിയമം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ കുറിപ്പില്‍ പറയുന്നു.

അഹ്മദാബാദ്: ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ അത് നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ‘ചരിത്രപരവും വിപ്ലവകരവുമായ’ ഈ നിയമം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ കുറിപ്പില്‍ പറയുന്നു.

ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ജനുവരി 8ന് ലോക്സഭയിലും അടുത്ത ദിവസം രാജ്യസഭയിലും അംഗീകാരം നേടിയിരുന്നു. 8 ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള മുന്നാക്ക ജാതിയില്‍ പെട്ടവര്‍ക്കാണ് ഇത് പ്രകാരം സംവരണം ലഭിക്കുക.

ജനുവരി 14, 2019ന് മകര സംക്രമാന്തിയുടെ അന്ന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിനുള്ള 10 ശതമാനം സംവരണം നടപ്പില്‍ വരുത്തും’- ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.

Exit mobile version