സൈനിക സ്മാരകത്തിലേയ്ക്ക് ചെരുപ്പ് എറിഞ്ഞു! ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും വിളിച്ചു; യുവതി അറസ്റ്റില്‍

ഇന്ത്യാഗേറ്റിനടുത്തുള്ള സൈനിക സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിക്ക് സുരക്ഷാജീവനക്കാരനാണ് സുല്‍ത്താന ഖാനെ കണ്ടത്.

ന്യൂഡല്‍ഹി: സൈനിക സ്മാരകത്തിലേയ്ക്ക് ചെരിപ്പെറിഞ്ഞും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചും യുവതി. ഇന്ത്യാഗേറ്റിനടുത്ത് വെച്ചാണ് സംഭവം. യുവതിയെ അറസ്റ്റ് ചെയ്തു. ഏകദേശം മുപ്പത് വയസ്സുള്ള സ്ത്രീ സുല്‍ത്താന ഖാന്‍ എന്നാണ് അവര്‍ പേര് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യാഗേറ്റിനടുത്തുള്ള സൈനിക സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിക്ക് സുരക്ഷാജീവനക്കാരനാണ് സുല്‍ത്താന ഖാനെ കണ്ടത്. സൈനികരുടെ സ്മാരകത്തിലേക്ക് ചെരുപ്പ് എറിഞ്ഞെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതോടെ സുരക്ഷാ ജീവനക്കാരന്‍ പോലീസിനെ അറിയിക്കുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സ്ത്രീ അവരുടെ മേല്‍വിലാസം ഇതുവരെയും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. എന്നാല്‍ അവര്‍ മാനസികവെല്ലുവിളികള്‍ നേരിടുന്ന സത്രീയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുല്‍ത്താന ഖാനെ വൈദ്യപരിശോധനയ്ക്കായ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു.

Exit mobile version